---
title: "നാദാപുരത്ത് 4.5 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ; എക്സൈസിന്റെ പിടിയിലായത് ബൈക്കിൽ വിൽപന നടത്തുന്നതിനിടെ"
english_title: "Nadapuram Youth Held With 4.5 Litre IMFL During Sale On Bike Excise Action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382053/URL Slug: nadapuram-youth-held-45-litre-imfl-bike-sale-excise"
published_at: "2026-09-10T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2e17ea20e9_nadapuram-youth-held-45-litre-imfl-bike-sale-excise.jpg"
keywords: ["Nadapuram Excise Case", "IMFL Seized Vadakara", "Abkari Case News", "Nadapuram Crime News"]
---

# നാദാപുരത്ത് 4.5 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ; എക്സൈസിന്റെ പിടിയിലായത് ബൈക്കിൽ വിൽപന നടത്തുന്നതിനിടെ

> **Lead Summary:** നാദാപുരം: അനധികൃത മദ്യവിൽപന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാദാപുരം വില്ലേജിലെ വരിക്കോളി ദേശം സോപാനം വീട്ടിൽ ചന്ദ്രന്റെ മകൻ അഭിനവ് സി.കെ യെയാണ് നാദാപുരം എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ കെ.കെ.യും പാർട്ടിയും ചേർന്ന് പിടികൂടിയത്.ഇന്ന് വൈകുന്നേരം 4.05 മണിക്ക് ചെമ്മനംപുറത്ത് താഴെ എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

## Article Content

നാദാപുരം: അനധികൃത മദ്യവിൽപന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാദാപുരം വില്ലേജിലെ വരിക്കോളി ദേശം സോപാനം വീട്ടിൽ ചന്ദ്രന്റെ മകൻ അഭിനവ് സി.കെ യെയാണ് നാദാപുരം എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ കെ.കെ.യും പാർട്ടിയും ചേർന്ന് പിടികൂടിയത്.ഇന്ന് വൈകുന്നേരം 4.05 മണിക്ക് ചെമ്മനംപുറത്ത് താഴെ എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

KL 18 J 9386 നമ്പർ ബജാജ് പൾസർ ബൈക്കിൽ 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു. ഇയാൾക്കെതിരെ അബ്കാരി നിയമത്തിലെ 55(i), 13 R/w 63, 67B വകുപ്പുകൾ പ്രകാരം അബ്കാരി ക്രൈം നമ്പർ 96/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷിജിൽ കുമാർ എൻ.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജി കെ, സിവിൽ എക്സൈസ് ഓഫീസർ സിനീഷ് കെ എന്നിവരും ഉണ്ടായിരുന്നു.

**English Summary:**

Nadapuram: Excise team arrested a youth for illegal liquor sale. The accused is Abhinav C.K (22), son of Chandran, Sopanam House, Varikkoli, Nadapuram village. He was caught today evening at 4.05 PM at Chemmanampurathu Thazhe with 4.5 litre IMFL stored on his Bajaj Pulsar bike KL 18 J 9386 for sale. Case registered as Abkari Crime No. 96/2026 under sections 55(i), 13 R/w 63, 67B. Preventive Officer Jayan K.K, Preventive Officer Shijil Kumar N.K, Assistant Excise Inspector Grade Shaji K, and Civil Excise Officer Sineesh K were part of the team.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382053/URL Slug: nadapuram-youth-held-45-litre-imfl-bike-sale-excise)